Surprise Me!

'സാരി നോക്കി സരിതയെ ഓര്‍ക്കാനുള്ള കഴിവ് എനിക്കില്ല' | Oneindia Malayalam

2017-11-11 497 Dailymotion

Oommen Chandy About Saritha Nair <br />സോളാര്‍ കമ്മീഷനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. സരിതയുടെ വസ്ത്രധാരണ രീതിയും മറ്റും നോക്കി സോളാര്‍ കമ്മീഷനെപ്പോലെ അവരെ ഓര്‍മിച്ചു വയ്ക്കാനുള്ള കഴിവ് തനിക്ക് ഇല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തന്റെ അടുക്കല്‍ വന്നിട്ടുള്ളവരെ അങ്ങനെ കാണാന്‍ സാധിക്കില്ല. സരിതയെ കണ്ടിട്ടില്ലെന്നു താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഇവരാണ് ഇന്നയാളാണെന്ന തരത്തില്‍ സരിതയെ അന്നു മനസ്സിലാക്കിയിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. സോളാര്‍ കേസിലെ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനാണ് സരിതയെക്കുറിച്ച് തന്നോട് ആദ്യമായി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ അന്തിമ വിധി വരുമ്പോള്‍ തലയുയര്‍ത്തി തന്നെ നില്‍ക്കും. നിയമസഭയില്‍ രമേശ് ചെന്നിത്തല തന്റെ പേര് പറഞ്ഞത് ഏതോ ഒരു നീക്കത്തിന്റെ ഭാഗമാണെന്ന് വരുത്താന്‍ മുഖ്യമന്ത്രി പിണറായി ശ്രമിക്കുന്നതായി കണ്ടതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Buy Now on CodeCanyon